ഒരാളുടെ ഫോട്ടോ കൊടുത്ത് അത് മറ്റൊരാളാണെന്ന് പറയാന്‍ നൂറ്റാണ്ടു തികയുന്ന് കൗമുദിക്ക് പ്രത്യേകം പരിശീലനമൊന്നും ആവശ്യമില്ല. മുന്‍പ് ആവശ്യത്തിലധികം ആവര്‍ത്തിച്ച പ്രതിഭാസ്ഫുരണങ്ങള്‍ ഒന്ന് പൊടി തട്ടിയെടുക്കേണ്ട കാര്യമേ ഉള്ളൂ.
ഇന്നത്തെ കേരള കൗമുദി ദിനപത്രത്തിന്റെ കായികവാര്‍ത്തയാണ് സംഭവം.
അതില്‍ എതിരാളികളില്ലാതെ ആഡംസ് എന്ന ശീര്‍ഷകത്തില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ഷോട്ട് പുട്ട് മല്‍സരത്തെക്കുറിച്ചുള്ള വിവരണമാണ് പറഞ്ഞു വരുന്നത്. വിജയി പുപ്പുലിയാണ്. മുന്‍ ഒളിംപിക്-ലോക ചാമ്പ്യനായ ന്യൂസിലാന്‍ഡ് താരം വലേറി ആഡംസ്. കൂട്ടത്തില്‍ കൗമുദി പറയാതെ പോയ ഒരു ഒരു കാര്യം കൂടി. കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്ത് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും വലേറി തന്നെയായിരുന്നു വെന്നിക്കൊടി പാറിച്ചത്. പക്ഷേ കൗമുദി അവരുടേതെന്ന് പറഞ്ഞ് നല്‍കിയ ചിത്രം നോക്കൂ.
മൂന്നാം സ്ഥാനക്കാരിയായ അമേരിക്കയുടെ ജില്ലിയന്‍ കാമറീന വില്ല്യംസിന്റൈ ചിത്രമാണ് കൗമുദി വലേറി ആണെന്നും പറഞ്ഞ് വായനക്കാരെ വിഡ്ഢികളാക്കാന്‍ ശ്രമിച്ചത്. ചിത്രത്തില്‍ അമേരിക്കന്‍ പതാക ജേഴ്‌സിയില്‍ വ്യക്തമായി കാണാം. കൗമുദിയുടെ ലേഖകര്‍ക്ക് ദേശീയ പതാകകള്‍ കണ്ടാല്‍ അറിയിലലായിരിക്കും. എന്നാല്‍ വായിക്കുന്നവര്‍ തങ്ങളെപ്പോലെ മണ്ടന്‍മാരാണെന്നു ചിന്തിച്ച് പത്രാധിപര്‍ക്കു കൂപ്പു കൈ.
തീര്‍ന്നില്ല. വലേറി എറിഞ്ഞ ദൂരം 20.72 മീറ്റര്‍ ആണെന്നാണ് കൗമുദി പറയുന്നത്. എതിരാളിയെക്കാള്‍ ഒരു മീറ്ററോളം കൂടുതലാണേ്രത അത്!!! സമ്മതിച്ചു തന്നിരിക്കുന്നു എത്ര തെറ്റി എഴുതിയാലും ഒരു കുഴപ്പവുമില്ലെന്നുള്ള നിങ്ങളുടെ ചങ്കൂറ്റം. രേഖകള്‍ പ്രകാരം വലേറി എറിഞ്ഞത് 21.24 മീറ്ററാണ്. വെള്ളി നേടിയ ബലാറസ് താരത്തേക്കാള്‍ ഒരു മീറ്ററിലേറെ കൂടുതല്‍. കൗമുതിയുടെ ലേഖകന്‍ എവിടെ നിന്നാണാവോ 20.72 എറിഞ്ഞെന്ന് കണ്ടെത്തിയത.
അതിനടുത്ത് ബോക്‌സില്‍ കൊടുത്ത വാര്‍ത്തയിലും പിശകുണ്ട്. ഡെയ്‌റോണ്‍ റോബിള്‍സ് അയോഗ്യനാക്കപ്പെട്ട മല്‍സരത്തില്‍ ചൈനീസ് താരം ലിയു സിയാംങ് രണ്ടാമതായി ഫിനീഷ് ചെയ്തു എന്നാണ് പറഞ്ഞിരിക്കുന്നത്. ടെന്‍ ആക്ഷനില്‍ മേല്‍പറഞ്ഞ മല്‍സരങ്ങള്‍ ലൈവായി കണ്ട ഒരാളെന്ന നിലക്കു കൂടി പറയട്ടെ, ലിയു രണ്ടാവതല്ല, മൂന്നാമതാണ് ഫിനിഷ് ചെയ്തത്. ഒന്നാമതായി ഫിനിഷ് ചെയ്ത് വിക്ടറി ലാപ്പ് നടത്തിയ റോബിള്‍സ പിന്നീട് അയോഗ്യനാക്കപ്പെട്ടതു കൊണ്ടാണ് ഉറച്ച സ്വര്‍ണ്ണ മെഡല്‍ നഷ്ടമായെങ്കിലും വെള്ളിയെങ്കിലും ലഭിച്ചത്.
archive
labels
എന്നും സഹിക്കുന്നവര്‍...
Tuesday, August 30, 2011
കേരള കൗമുദിക്ക് വീണ്ടും തെറ്റുന്നു.
>> Tuesday, August 30, 2011
Related Posts.
Posted by la estrella at 3:06 PM
Labels: Kaumudi, Malayalam, News Paper, Sports
Subscribe to:
Post Comments (Atom)
0 comments:
Post a Comment