Monday, April 13, 2009

കിരീടങ്ങള്‍..മുള്‍ക്കിരീടങ്ങള്‍.

>> Monday, April 13, 2009


കളിക്കളങ്ങളെ കോരിത്തരിപ്പിച്ച ചില നായകരുടെ പുതിയ വേഷപ്പകര്‍ച്ച കഴിഞ്ഞ രണ്ടു സീസണുകളിലായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒരു പാടു ചര്‍ച്ചകള്‍ക്ക് മരുന്നിട്ടിരുന്നു. അതിന്റെ കൂട്ടത്തിലേക്കാണ്‌പഴയ ഇംഗ്ലിഷ് ഫുട്ബാള്‍ നായകനായ അലന്‍ ഷിയറര്‍ കച്ച മുറുക്കി എത്തിയിരിക്കുന്നത്. അത്ര പ്രതാപമൊന്നും വിളിച്ചോതാനില്ലാത്ത ബ്ലാക്ക്‌ബേണിനെ ടീമിലെത്തി അടുത്ത വര്‍ഷം തന്നെ രണ്ടാം സ്ഥാനത്ത് എത്തിക്കുകയും അതിനടുത്ത വര്‍ഷം ചാമ്പ്യന്‍മാരാക്കുകയും ചെയ്ത ചരിത്രമുള്ള അദ്ദേഹത്തിന്റെ ആ അത്ഭുത ശക്തി തന്നെയാണ് പുറത്താക്കല്‍ ഭീഷണി നേരിടുന്ന ന്യു കാസിലിന്റെ അവസാന പ്രതീക്ഷ. ന്യു കാസിലിനു വേണ്ടിയും കളിക്കളത്തില്‍ ഗംഭീര പ്രകടനം കാഴ്ച വച്ചിട്ടുള്ള ഷിയറര്‍ക്ക് സൈഡ് ലൈനിന് പിന്നിലും അതിന് കഴിയുമോ എന്ന ഉദ്ദ്യോഗത്തോടെ ആരാധകരും ഫുട്ബാള്‍ ലോകവും കാത്തിരിക്കുമ്പോള്‍ ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ തിരിച്ചടിയേറ്റ പഴയ നായകരെ കുറിച്ചു ഒന്നു തിരിഞ്ഞു നോക്കാം.

റോയ് കീന്‍ മാന്‍ചെസ്റെര്‍ യുനൈറ്റെടിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു. 2006- ഇല്‍ കളിക്കാരന്റെ കുപ്പായം അഴിച്ചു വച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ്‌ സന്ടെര്‍ലാന്റിന്റെ പരിശീലകനായി ഫുട്ബാള്‍ മൈതാനത്തേക്ക്‌ തിരിച്ചെത്തിയത്‌. പക്ഷെ കളിക്കാരനെന്ന നിലയില്‍ അദേഹം നേടിയെടുത്ത പേരിന്റെ നിഴല്‍ പോലുമായില്ല റോയ് കീനെന്ന പരിശീലകന്‍. സന്ടെര്‍ലാന്റിനെ പ്രീമിയര്‍ ലീഗില്‍ നില നിര്‍ത്താന്‍ കഴിഞ്ഞെന്കിലും അദ്ദേഹത്തില്‍ നിന്നു അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ മാനേജരുടെ കൊട്ടൂരേണ്ടി വന്നതും അത് കൊണ്ടു തന്നെയാണ്.
മാന്ചെസ്റ്റെരില്‍ റോയ് കീനിനൊപ്പം ഉണ്ടായിരുന്ന പോള്‍ ഇന്സും ഈ വര്‍ഷം പരിശീലകന്റെ കുപ്പായത്തില്‍ ഇംഗ്ലണ്ടില്‍ എത്തി. പഴയ കൂട്ടുകാരനായ മാര്‍ക്ക് ഹഫ്സ് മാന്ചെസ്റെര്‍ സിറ്റി പരിശീലകന്‍ ആയ ഒഴിവില്‍ ബ്ലാക്ക്‌ബെന്‍ റോവേഴ്സിന്റെ മാനേജരായാണ് ഇന്‍സ് അന്കം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍ ഇപ്പോള്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്ന നിലയിലെതിയതിന്റെ ഒരു പ്രധാന കാരണം ഇന്സിന്റെ മോശം തുടക്കമാണ്. സിറ്റിയിലേക്ക് പോയ ഹഫ്സിനും കളം അത്ര നല്ലതല്ല. കോടികള്‍ മുടക്കി കളിക്കാരെ നേടാന്‍ മല്സരിച്ചിട്ടും കഴിഞ്ഞ വര്‍ഷം പഴയ ടീമിനൊപ്പം നേടിയ ഏഴാം സ്ഥാനം പോലും സിറ്റിക്ക് ഇത്തവണ സ്വപനം മാത്രമാണ്.
മിഡില്‍സ്ബാരോയുടെ കളിക്കാരനായിരുന്ന ഗരെത് സൌത്ത്ഗേറ്റും ടീമിനെ പരിശീലിപ്പിച്ചു തോല്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. മിക്കവാറും അടുത്ത സീസണില്‍ ടീം പ്രീമിയര്‍ ലീഗില്‍ ഉണ്ടാവില്ല എന്നുരപ്പായിക്കഴിഞ്ഞു. കോച്ചിന്റെ പണി എന്ന് തെറിക്കും എന്നെ ഇനി അറിയാനുള്ളൂ. പക്ഷെ ഇതിടയിലും പിടിച്ചു നിന്ന ഒരാളുണ്ട്. ഇറ്റലിക്കാരന്‍ എങ്കിലും ഏറെ നാള്‍ ചെല്‍സിയുടെ കുന്തമുന ആയിരുന്ന ജിയാന്‍ ഫ്രാന്കോ സോള. വെസ്റ്റ് ഹാമിനെ വളരെ മുന്നോട്ടു നയിക്കാന്‍ ആദ്യ സീസണില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്ഷത്തെ യുവേഫ കപ്പ്‌ യോഗ്യത ലകഷ്യമിടുന്ന വെസ്റ്റ് ഹാം ഏകദേശം അതിനടുത്ത് തന്നെയാണ് ഇപ്പോള്‍ നില്ക്കുന്നത്. ജര്‍മനിയില്‍ ബയെനിന്റെ ക്ലിന്‍സ്മാനും സ്പെയിനില്‍ ബഴ്സിലോനയുടെ ഗാര്‍ടിയോലയും ആദ്യത്തെ തിരിച്ചടികള്‍ക്ക് ശേഷം തലം കണ്ടെത്തിയതും സോളയുടെ മാതൃക പോലെ ഷിയരര്‍ക്ക് ആത്മ വിശ്വാസമേകിക്കാണും.
ഷിയാറര്‍ വരും മുന്പ് ന്യു കസിലിന്റെ പരിശീലകന്‍ ആയിരുന്നത് കെവിന്‍ കീഗന്‍ ആയിരുന്നു. ന്യു കസിളിനെയും മന്ചെസ്റെര്‍ സിറ്റിയെയും ഏറെ നാള്‍ പരിപാലിച്ച; ലിവര്‍പൂളിന്റെയും ബ്രിടന്റെയും മികച്ച കളിക്കാരന്‍ ആയിരുന്ന കെവിന്‍ കീഗാന്‍ പക്ഷെ മികച്ച പരിശീലകന്‍ എന്നപേരും നേടിയിട്ടുല്ലയാലാണ്. പക്ഷെ ആശാനും ഇത്തവണ ന്യു കാസിലില്‍ കാലിടറി. ആദ്യപാദത്തില്‍ തന്നെ കക്ഷിയെ ക്ലബിന്റെ ഉടമ മൈക്ക് ആഷ്ലി പാക്ക് ചെയ്തു. ആ ചാക്കിലെക്കാന് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളിക്കരിലോരാലായ ഷിയറര്‍ കടന്നു വരുന്നതു. അദ്ദേഹത്തിന് ശനി ദശയാണോ എന്ന് പറയാറായിട്ടില്ല എങ്കിലും കഴിഞ്ഞ രണ്ടു മല്‍സരവും ആശ്വസത്തെക്കാള്‍ അപകടമാണ് ആരാധകരുടെയും കോച്ചിന്റെയും മനസിലുനര്തുന്നത്. എങ്കിലും ലീഗിലെ സ്ഥാനം നില നിര്‍ത്താന്‍ ഇനിയുള്ള ആര് മല്‍സരങ്ങള്‍ മതിയെന്ന അദ്ദേഹത്തിന്റെ വാക്കുകളെ തല്ക്കാലം നമുക്കു വിശ്വസിക്കാം. കാരണം അസാദ്ധ്യമായ പലതും കളിക്കളത്തില്‍ യാദാര്‍ത്യമാക്കിയ അദ്ദേഹത്തിന് അതിന് കഴിയും എന്ന് തന്നെയാണ് ഫുട്ബാള്‍ പ്രേമികളും കരുതുന്നതും, ആഗ്രഹിക്കുന്നതും. ഈ മുള്‍ക്കിരീടം ഒരു പുഷ്പകിരീടമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -