മാതൃഭൂമി എന്നാല്‍ സ്പോര്‍ട്സ് മാസികയൊക്കെ നടത്തുന്ന വമ്പന്‍ പ്രസ്ഥാനമാണ്. സമ്മതിച്ചു. കായിക ലോകത്തെ വിവരങ്ങള്‍ ആധികാരികമായി മലയാളത്തില്‍ പറയുന്നവരില്‍ മുന്നിലുമാണ്. എന്ന് കരുതി തെറ്റ് കണ്ടാല്‍ പറയാതിരിക്കാനാവുന്നില്ല. ഒരു ചൊവ്വാ ദോഷത്തിലും ഇത് വരികയില്ലെന്നു അറിയാവുന്നത് കൊണ്ടാണ്. വലിയ മേനി പറയുമെങ്കിലും ചെറിയ സഹിക്കാവുന്ന തെറ്റുകളെ ഏറ്റു പറഞ്ഞു കണ്ടിട്ടുള്ളൂ ഇത് വരെ. വലുതൊക്കെ വിഴുങ്ങാറാണ് പതിവ്. തിരിച്ചരിയഞ്ഞിട്ടാണോ എന്നറിയില്ല. ആവില്ല. അത്ര മണ്ടന്മാരോന്നും അല്ലല്ലോ മാതൃഭൂമിയെ നയിക്കുന്നത്.
ഇനി വിഷയത്തിലേക്ക്. ഫോട്ടോ കണ്ടില്ലേ. അടിക്കുറിപ്പ് ഒന്ന് കൂടി ഇവിടെ കൊടുക്കുന്നു. " ലിക്റ്റന്‍സ്റ്റെയ്‌നെതിരെ സ്പെയിന്‍ താരം ഫെര്‍ണാണ്ടോ ടോറസിന്റെ മുന്നേറ്റം."
സംഭവം കേരള കൌമുദിക്ക് പറ്റിയ അതെ തെറ്റ് തന്നെ. ഇവിടെയും ഇര പാവം സെര്‍ജിയോ റാമോസ്. ഇങ്ങനെ പോയാല്‍ തന്റെ ചിത്രം കൊടുത്ത് ടോറസ് എന്നെഴുതിയതിനു റമോസോ രണ്ടു ഗോളടിച്ച തന്റെ പേരെഴുതി റാമോസിന്റെ ചിത്രം കൊടുത്തതിനു ടോറസോ കേസ് കൊടുക്കാനും മതി. അവര്‍ക്ക് മലയാളം അറിയാത്തത് കൊണ്ട് മാതൃഭൂമി പത്രാധിപരും കേരള കൌമുദി പത്രാധിപരും രക്ഷപ്പെട്ടു. സ്പെയിനിന്റെ 15-ആം നമ്പര്‍ കളിക്കാരന്‍ സെര്‍ജിയോ റാമോസ് ആണെന്നറിയാത്ത റയല്‍ മാഡ്രിഡിന്റെയും സ്പെയിനിന്റെയും ലോക പ്രശസ്ത കളിക്കാരായ സെര്‍ജിയോ റാമോസിനെയും ഫെര്‍ണാണ്ടോ ടോറസിനെയും തമ്മില്‍ തിരിച്ചറിയാത്ത കായിക പത്രപ്രവര്‍ത്തകരെ സഹിക്കുന്ന മാതൃഭൂമി പത്രാധിപര്‍ക്കും എന്റെ നമോവാകം.
എക്സ്ട്രാ ടൈം: ലീച്ചന്‍സ്‌റ്റെയ്ന്‍ (Liechtenstein) എന്നാ രാജ്യത്തെ ലിക്റ്റന്‍സ്റ്റെയ്‌നെതിരെ എന്നാക്കിയ ഭാഷാ പാടവം അപാരം തന്നെ. അതിനു ഒരു സ്പെഷല്‍ കൂപ്പു കൈ. ഓര്‍മ്മ വരുന്നത് സിനദിന്‍ സിദാനെ സൈനുദ്ദീന്‍ സിദാന്‍ ആക്കിയ മാധ്യമം പത്രത്തിലെ കളിയെഴുത്ത് സഖാവിനെയാണ്.

0 comments:
Post a Comment