Showing posts with label Real Madrid. Show all posts
Showing posts with label Real Madrid. Show all posts

Sunday, December 20, 2009

നാള്‍ കുറിച്ചു; ഇനി പോരാട്ടം.

>> Sunday, December 20, 2009


2010 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്ക്-ഔട്ട്‌ റൌണ്ടുകള്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. പതിവ് മുഖങ്ങള്‍ പലതും വഴിയില്‍ തട്ടി വീണെങ്കിലും അടുത്ത റൌണ്ടുകള്‍ കൂടുതല്‍ വാശിയേറിയാതാവും എന്ന സൂചനയാണ് ഫിക്സ്ച്ചറുകള്‍ നമ്മോടു പറയുന്നത്.


ഫ്രഞ്ച് ചാമ്പ്യന്മാരായ ലിയോണിന് ഏറ്റുമുട്ടേണ്ടത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനോടാണ്. കഴിഞ്ഞ വര്‍ഷം വരെ ലിയോണിന്റെ ആക്രമണങ്ങളുടെ കുന്തമനയായിരുന്ന കരീം ബെന്‍സീമ ഇത്തവണ അവരുടെ ഗോള്‍വലയം ലക്‌ഷ്യം വക്കുമ്പോള്‍ കാണികള്‍ക്ക് കൌതുകം ഏറുകയാണ്.

കളിച്ചു വളര്‍ന്ന ഗാര്‍ലാന്റ് സ്റ്റേഡിയത്തിലേക്ക് എതിരാളികള്‍ക്കൊപ്പമുള്ള വരവ് ബന്‍സീമക്കും വികാരനിര്‍ഭരമായിരിക്കും. ബന്‍സീമക്ക് പകരം പോര്‍ട്ടോയില്‍ നിന്നു ലിസണ്ട്രോ ലോപ്പസിനെ കൊണ്ട് വന്നെങ്കിലും ലീഗില്‍ ഇപ്പോഴും മുന്നിലെത്താനാവാതെ പരുങ്ങുന്ന ലിയോണിന് അടുത്ത റൌണ്ട് ഒരു ബാലി കേറാമല ആകാനാണ് സാധ്യത ഏറെയും. ഖത്തര്‍ ലീഗിലെ അല്‍-ഘരാഫയിലേക്ക് കൂടുമാറിയ പ്ലേമേക്കര്‍ ജുനീഞ്ഞോക്കും പകരക്കാരില്ലാത്തത് കോച്ച് ക്ലോദ് പോളിനെ ഇപ്പോഴും അലട്ടുന്നുണ്ട്.ബോര്‍ഡോക്കും മഴ്സേക്കും മോണ്ട്പെല്ലിയറിനും പുറകില്‍ നാലാമത് നില്‍ക്കുന്ന ലിയോണിന് അടുത്ത ചാമ്പ്യന്‍സ് ലീഗിന്റെ യോഗ്യത തന്നെ സംശയത്തില്‍ നില്‍ക്കെ റയല്‍ ഈസിയായി മുന്നേറും എന്ന് തന്നെയാണ് വിദഗ്ദരുടെ കണക്കുകൂട്ടല്‍.

സ്പെയിനില്‍ ബാഴ്സക്ക് പിന്നിലാണെങ്കിലും പൊന്നും വില കൊടുത്ത് കൊണ്ട് വന്ന റൊണാള്‍ഡോയും കാക്കയും ഗോളുകള്‍ കണ്ടെത്തുന്നത് കോച്ച് പെല്ലിഗ്രിനിയെ ആശ്വസിപ്പിക്കുന്നുണ്ട്. ലിയോണിന്റെ മോശം ഫോമും റയല്‍ ആരാധകര്‍ക്ക് ആശക്ക്‌ വക നല്‍കുന്നു. പ്രതിരോധ നിരയിലെ കരുത്തന്‍ പെപ്പെ പരുക്കിന്റെ പിടിയില്‍ ആയതു തിരിച്ചടി ആണെങ്കിലും ലിയോണിനെ മറികടക്കാന്‍ ഇപ്പോഴുള്ള പടക്കോപ്പുകള്‍ തന്നെ ധാരാളം. വന്‍ വില നല്‍കി ടീമില്‍ എത്തിച്ച ബന്‍സീമക്ക് കളിക്കളത്തില്‍ ഇറങ്ങേണ്ടി വരുമോ എന്നതും സംശയമാണ്. റൌളും റൊണാള്‍ഡോയും ഫോമിലുള്ള ഹിഗ്വയിനും പിന്നെ പഴയ പടക്കുതിര നിസ്ടല്‍റൂയിയും ബൂട്ട് കെട്ടി കാത്തിരിക്കുമ്പോള്‍ ബന്‍സീമ തനിക്കായി കരഘോഷം മുഴക്കിയവരുടെ കൂവല്‍ കേട്ട് ബഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരാനാണ് സാധ്യത ഏറെയും. എന്നിരുന്നാലും നമുക്ക് കാത്തിരിക്കാം. പഴയ ക്ലബ്ബിനെതിരെ ബന്‍സീമയുടെ ബൂട്ടില്‍ നിന്നും വെടിച്ചില്ലുകള്‍ പായുന്നതിന്റെ ആരവങ്ങള്‍ക്കായി.


(അടുത്ത ദിവസം മറ്റൊരു കളിയുമായി തിരിച്ചെത്താം.)

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -