Sunday, December 20, 2009

ഒടുവില്‍ മാര്‍ക്ക്‌ ഹ്യുസിന്റെ തൊപ്പി തെറിച്ചു...

>> Sunday, December 20, 2009


സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ വന്‍ പ്രതീക്ഷകളുമായാണ് സിറ്റി ആരാധകര്‍ സിറ്റി ഓഫ് മാഞ്ചെസ്റ്റെര്‍‍ സ്റ്റേഡിയം എന്ന തങ്ങളുടെ ഹോം ഗ്രൌണ്ടിലേക്ക് ഇരച്ചു കയറിയത്. പണം വാരിയെറിഞ്ഞു കൊണ്ടുവന്ന ഒരുപിടി എണ്ണം പറഞ്ഞ താരങ്ങള്‍ അന്യമായിരുന്ന കിരീടങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കും എന്ന പ്രതീക്ഷ എതിരാളികള്‍ക്ക് പോലും ഉണ്ടായിരുന്നു. കാര്‍ലോസ് ടെവസും, അടബയോറും, ബെല്ലാമിയും, സാന്റക്രൂസും, ബാരിയും, കൊളോ ടൂരെയും എല്ലാം മികച്ചവര്‍ തന്നെ. കൂടെ കഴിഞ്ഞ വര്‍ഷം ഏവരെയും അമ്പരപ്പിച്ചു ടീമില്‍ എത്തിച്ച റോബീഞോയും. മറ്റാരെയും വെല്ലാവുന്ന താര നിര.

പക്ഷെ മികച്ച തുടക്കം ലഭിച്ചിട്ടും പാതി വഴി പിന്നിടുമ്പോള്‍ ലക്ഷ്യത്തില്‍ നിന്നും ഏറെ അകലെ ആണ് സിറ്റി ഇപ്പോള്‍. കഴിഞ്ഞ പതിനൊന്നു കളികളില്‍ രണ്ടു വിജയം മാത്രം. ഒരു തോല്‍വി. എട്ടു സമനില. ഹ്യൂസിനു തന്റെ ആയുധങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയാതിരുന്നത് തന്നെയായിരുന്നു ഈ അവസ്ഥയുടെ പ്രധാന കാരണവും. മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി മുന്നേറ്റ നിര ശക്തമാക്കി ആക്രമണം അഴിച്ചു വിട്ടെങ്കിലും പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. റിച്ചാര്‍ഡ് സും ടൂരെയും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയപ്പോള്‍ അവസാന നിമിഷങ്ങള്‍ ഗോള്‍ വഴങ്ങുന്നത്‌ സിറ്റി പതിവാക്കി. ഇടയ്ക്കു ഗോള്‍ കീപ്പര്‍ ഗിവണിന്റെ അവിശ്വസനീയമായ രക്ഷപ്പെടുത്തലുകള്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ പല മത്സരങ്ങളിലും സിറ്റി തോല്‍വിയുടെ കയ്പ്പ് രുചിച്ചെനെ. എവെര്‍ട്ടനില്‍ നിന്നും വലിയ പ്രതീക്ഷകളുമായി എത്തിയ ലെസ്ക്കൊട്ടും പരാജയപ്പെട്ടതോടെ ഓരോ മത്സരങ്ങളിലും സിടി വല നിറയെ ഗോള്‍ വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ പോയിന്റു നിലയില്‍ ആറാമത് നില്‍ക്കുന്ന സിറ്റിയുടെ കിരീട പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.

മുന്‍പ് മാഞ്ചെസ്റ്റെര്‍ യുണൈറ്റഡിന്റെയും വെയില്‍ സിന്റെയും ഫോര്‍വേഡ് ആയിരുന്ന ഹ്യൂസ് അതെ ആക്രമണ ശൈലി തന്നെയാണ് പരിശീലകനായും തുടര്‍ന്നത്. എന്നാല്‍ ഇറ്റലിയുടെ മുന്‍ ഫോര്‍വേഡ് ആയിരുന്ന മഞ്ചീനി പ്രതിരോധത്തില്‍ ഊന്നിയ ഗെയിം ആണ് ഇന്റര്‍ മിലാന്റെ പരിശീലകനായിരുന്നപ്പോള്‍ കാഴ്ച വച്ചത്. സിറ്റിക്ക്‌ ഇപ്പോള്‍ ഏറെ ആവശ്യവും അതാണ്‌. എന്തായാലും അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗെന്ന ലക്ഷ്യത്തിലേക്ക് സിറ്റിയെ എത്തിക്കാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ് മുന്‍പ് ഇന്റര്‍ മിലാനെ ഇറ്റലിയില്‍ ചമ്പ്യന്മാരാക്കിയ മാന്‍ചീനിയുടെ പ്രതീക്ഷ. ആരാധകരുടെയും.



Read more...

നാള്‍ കുറിച്ചു; ഇനി പോരാട്ടം.


2010 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്ക്-ഔട്ട്‌ റൌണ്ടുകള്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. പതിവ് മുഖങ്ങള്‍ പലതും വഴിയില്‍ തട്ടി വീണെങ്കിലും അടുത്ത റൌണ്ടുകള്‍ കൂടുതല്‍ വാശിയേറിയാതാവും എന്ന സൂചനയാണ് ഫിക്സ്ച്ചറുകള്‍ നമ്മോടു പറയുന്നത്.


ഫ്രഞ്ച് ചാമ്പ്യന്മാരായ ലിയോണിന് ഏറ്റുമുട്ടേണ്ടത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനോടാണ്. കഴിഞ്ഞ വര്‍ഷം വരെ ലിയോണിന്റെ ആക്രമണങ്ങളുടെ കുന്തമനയായിരുന്ന കരീം ബെന്‍സീമ ഇത്തവണ അവരുടെ ഗോള്‍വലയം ലക്‌ഷ്യം വക്കുമ്പോള്‍ കാണികള്‍ക്ക് കൌതുകം ഏറുകയാണ്.

കളിച്ചു വളര്‍ന്ന ഗാര്‍ലാന്റ് സ്റ്റേഡിയത്തിലേക്ക് എതിരാളികള്‍ക്കൊപ്പമുള്ള വരവ് ബന്‍സീമക്കും വികാരനിര്‍ഭരമായിരിക്കും. ബന്‍സീമക്ക് പകരം പോര്‍ട്ടോയില്‍ നിന്നു ലിസണ്ട്രോ ലോപ്പസിനെ കൊണ്ട് വന്നെങ്കിലും ലീഗില്‍ ഇപ്പോഴും മുന്നിലെത്താനാവാതെ പരുങ്ങുന്ന ലിയോണിന് അടുത്ത റൌണ്ട് ഒരു ബാലി കേറാമല ആകാനാണ് സാധ്യത ഏറെയും. ഖത്തര്‍ ലീഗിലെ അല്‍-ഘരാഫയിലേക്ക് കൂടുമാറിയ പ്ലേമേക്കര്‍ ജുനീഞ്ഞോക്കും പകരക്കാരില്ലാത്തത് കോച്ച് ക്ലോദ് പോളിനെ ഇപ്പോഴും അലട്ടുന്നുണ്ട്.ബോര്‍ഡോക്കും മഴ്സേക്കും മോണ്ട്പെല്ലിയറിനും പുറകില്‍ നാലാമത് നില്‍ക്കുന്ന ലിയോണിന് അടുത്ത ചാമ്പ്യന്‍സ് ലീഗിന്റെ യോഗ്യത തന്നെ സംശയത്തില്‍ നില്‍ക്കെ റയല്‍ ഈസിയായി മുന്നേറും എന്ന് തന്നെയാണ് വിദഗ്ദരുടെ കണക്കുകൂട്ടല്‍.

സ്പെയിനില്‍ ബാഴ്സക്ക് പിന്നിലാണെങ്കിലും പൊന്നും വില കൊടുത്ത് കൊണ്ട് വന്ന റൊണാള്‍ഡോയും കാക്കയും ഗോളുകള്‍ കണ്ടെത്തുന്നത് കോച്ച് പെല്ലിഗ്രിനിയെ ആശ്വസിപ്പിക്കുന്നുണ്ട്. ലിയോണിന്റെ മോശം ഫോമും റയല്‍ ആരാധകര്‍ക്ക് ആശക്ക്‌ വക നല്‍കുന്നു. പ്രതിരോധ നിരയിലെ കരുത്തന്‍ പെപ്പെ പരുക്കിന്റെ പിടിയില്‍ ആയതു തിരിച്ചടി ആണെങ്കിലും ലിയോണിനെ മറികടക്കാന്‍ ഇപ്പോഴുള്ള പടക്കോപ്പുകള്‍ തന്നെ ധാരാളം. വന്‍ വില നല്‍കി ടീമില്‍ എത്തിച്ച ബന്‍സീമക്ക് കളിക്കളത്തില്‍ ഇറങ്ങേണ്ടി വരുമോ എന്നതും സംശയമാണ്. റൌളും റൊണാള്‍ഡോയും ഫോമിലുള്ള ഹിഗ്വയിനും പിന്നെ പഴയ പടക്കുതിര നിസ്ടല്‍റൂയിയും ബൂട്ട് കെട്ടി കാത്തിരിക്കുമ്പോള്‍ ബന്‍സീമ തനിക്കായി കരഘോഷം മുഴക്കിയവരുടെ കൂവല്‍ കേട്ട് ബഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരാനാണ് സാധ്യത ഏറെയും. എന്നിരുന്നാലും നമുക്ക് കാത്തിരിക്കാം. പഴയ ക്ലബ്ബിനെതിരെ ബന്‍സീമയുടെ ബൂട്ടില്‍ നിന്നും വെടിച്ചില്ലുകള്‍ പായുന്നതിന്റെ ആരവങ്ങള്‍ക്കായി.


(അടുത്ത ദിവസം മറ്റൊരു കളിയുമായി തിരിച്ചെത്താം.)

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -