Sunday, September 5, 2010

അപ്പോള്‍ മാത്രുഭുമിക്കും പറ്റും തെറ്റ്.

>> Sunday, September 5, 2010


മാതൃഭൂമി എന്നാല്‍ സ്പോര്‍ട്സ് മാസികയൊക്കെ നടത്തുന്ന വമ്പന്‍ പ്രസ്ഥാനമാണ്. സമ്മതിച്ചു. കായിക ലോകത്തെ വിവരങ്ങള്‍ ആധികാരികമായി മലയാളത്തില്‍ പറയുന്നവരില്‍ മുന്നിലുമാണ്. എന്ന് കരുതി തെറ്റ് കണ്ടാല്‍ പറയാതിരിക്കാനാവുന്നില്ല. ഒരു ചൊവ്വാ ദോഷത്തിലും ഇത് വരികയില്ലെന്നു അറിയാവുന്നത് കൊണ്ടാണ്. വലിയ മേനി പറയുമെങ്കിലും ചെറിയ സഹിക്കാവുന്ന തെറ്റുകളെ ഏറ്റു പറഞ്ഞു കണ്ടിട്ടുള്ളൂ ഇത് വരെ. വലുതൊക്കെ വിഴുങ്ങാറാണ് പതിവ്. തിരിച്ചരിയഞ്ഞിട്ടാണോ എന്നറിയില്ല. ആവില്ല. അത്ര മണ്ടന്മാരോന്നും അല്ലല്ലോ മാതൃഭൂമിയെ നയിക്കുന്നത്.

ഇനി വിഷയത്തിലേക്ക്. ഫോട്ടോ കണ്ടില്ലേ. അടിക്കുറിപ്പ് ഒന്ന് കൂടി ഇവിടെ കൊടുക്കുന്നു. " ലിക്റ്റന്‍സ്റ്റെയ്‌നെതിരെ സ്പെയിന്‍ താരം ഫെര്‍ണാണ്ടോ ടോറസിന്റെ മുന്നേറ്റം."
സംഭവം കേരള കൌമുദിക്ക് പറ്റിയ അതെ തെറ്റ് തന്നെ. ഇവിടെയും ഇര പാവം സെര്‍ജിയോ റാമോസ്. ഇങ്ങനെ പോയാല്‍ തന്റെ ചിത്രം കൊടുത്ത് ടോറസ് എന്നെഴുതിയതിനു റമോസോ രണ്ടു ഗോളടിച്ച തന്റെ പേരെഴുതി റാമോസിന്റെ ചിത്രം കൊടുത്തതിനു ടോറസോ കേസ് കൊടുക്കാനും മതി. അവര്‍ക്ക് മലയാളം അറിയാത്തത് കൊണ്ട് മാതൃഭൂമി പത്രാധിപരും കേരള കൌമുദി പത്രാധിപരും രക്ഷപ്പെട്ടു. സ്പെയിനിന്റെ 15-ആം നമ്പര്‍ കളിക്കാരന്‍ സെര്‍ജിയോ റാമോസ് ആണെന്നറിയാത്ത റയല്‍ മാഡ്രിഡിന്റെയും സ്പെയിനിന്റെയും ലോക പ്രശസ്ത കളിക്കാരായ സെര്‍ജിയോ റാമോസിനെയും ഫെര്‍ണാണ്ടോ ടോറസിനെയും തമ്മില്‍ തിരിച്ചറിയാത്ത കായിക പത്രപ്രവര്‍ത്തകരെ സഹിക്കുന്ന മാതൃഭൂമി പത്രാധിപര്‍ക്കും എന്റെ നമോവാകം.

എക്സ്ട്രാ ടൈം: ലീച്ചന്‍സ്‌റ്റെയ്ന്‍ (Liechtenstein) എന്നാ രാജ്യത്തെ ലിക്റ്റന്‍സ്റ്റെയ്‌നെതിരെ എന്നാക്കിയ ഭാഷാ പാടവം അപാരം തന്നെ. അതിനു ഒരു സ്പെഷല്‍ കൂപ്പു കൈ. ഓര്‍മ്മ വരുന്നത് സിനദിന്‍ സിദാനെ സൈനുദ്ദീന്‍ സിദാന്‍ ആക്കിയ മാധ്യമം പത്രത്തിലെ കളിയെഴുത്ത് സഖാവിനെയാണ്‌.

Read more...

കൌമുദിയുടെ പാതകം (മണ്ടത്തരം)

കേരള കൌമുദി ഒരു രണ്ടാം നിര പത്രമാണ്‌. അവര്‍ സ്പോര്‍ട്സ് മാസിക നടത്തുന്നുമില്ല. എന്നാലും നൂറു വര്‍ഷങ്ങള്‍ ആയി തങ്ങള്‍ ഈ പണി തുടങ്ങിയിട്ടെന്നു അവകാശപ്പെടുമ്പോള്‍ ഇങ്ങനെ പറ്റാമോ? സ്പെയിന്‍കാരനായ പാവം സെര്‍ജിയോ റാമോസിനു മലയാളം അറിയില്ലെന്ന് കരുതി ഇങ്ങനത്തെ തോന്നിവാസമോക്കെ ചെയ്യാമോ? അതോ കൌമുദി സ്പെയിനില്‍ സര്‍ക്കുലേഷന്‍ ഇല്ലെന്ന ധൈര്യമാണോ? ഊ സംഭവം പറയാന്‍ മറന്നു. ഫോട്ടോ കണ്ടില്ലേ. അതാണ്‌ സംഭവം. ഇന്ന് 05/09/2010 ലെ പത്രത്തിന്റെ കായിക താളിലെ ചിത്രമാണ്.

അതിന്റെ അടിക്കുറിപ്പ് ഒന്ന് കൂടി ഇവിടെ കൊടുക്കുന്നു.
" ലീച്ചന്‍സ്‌റ്റെയ്‌നെതിരെ സ്പാനിഷ് താരം ഡേവിഡ്‌ സില്‍വയുടെ പ്രകടനം. സ്പെയിന്‍ 4-0 ത്തിന് ജയിച്ച മത്സരത്തില്‍ സില്‍വ ഒരു ഗോള്‍ നേടി."

സത്യമാണ്. കക്ഷി ഒരു ഗോളും നേടി സ്പെയിന്‍ മേല്പറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയും ചെയ്തു. പിന്നെ എന്താണെന്നോ? ആ പടമൊന്നു നോക്കിയേ. സ്പാനിഷ്‌ കളിക്കാരന്റെ നമ്പര്‍ 15. റാമോസ് എന്ന് ഇംഗ്ലീഷില്‍ എഴുതിയത് വ്യക്തമായി കാണുകയും ചെയ്യാം. ഒഴിഞ്ഞു മാറുന്ന ലീച്ചന്‍സ്‌റ്റെയ്ന്‍ താരം ലൂക്കാസ് ബെര്‍ളിയുടെ നമ്പര്‍ കാണുന്നില്ലെങ്കിലും ഒരു സ്പോര്‍ട്സ് ലേഖകന് മനസ്സിലാക്കാവുന്ന ചിത്രമാണ് അത്. കൌമുദി ലേഖകന് ഇംഗ്ലീഷ് അറിയില്ലായിരിക്കാം. പക്ഷെ മലയാളികള്‍ കുറച്ചൊക്കെ ആ ഭാഷയും വായിക്കാന്‍ അറിയാവുന്നവരാണ് പ്രിയ പത്രാധിപരെ. എന്നിട്ടും സെര്‍ജിയോ റാമോസിനെ ഡേവിഡ്‌ സില്‍വ ആക്കാന്‍ കാണിച്ച ധൈര്യത്തിന് നമോവാകം.
ഇതേ തെറ്റ് ഇന്ന് മാത്രുഭുമിക്കും പറ്റി. ആ അക്കിടി കാണാന്‍ ഇവിടെ പോകാം.
ഇനി ആ ചിത്രത്തിന്‍റെ ഒറിജിനല്‍ ലിങ്ക് കാണണം എന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്കാം. ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ എടുത്ത ചിത്രമാണ് അത്.

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -